കാപ്പി കുടിക്കുന്നത് നിങ്ങളെ ആരോഗ്യകരമാക്കാന്‍ മാത്രമല്ല വിവിധ ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റുന്നതിനും സഹായിക്കുന്നു. കാപ്പിയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രായമാകുന്നത് തടയുന്നതിനുള്ള ഗുണങ്ങളുണ്ട്. കാപ്പി പൊടി വിവിധ മാസ്കുകളിലും സ്ക്രബുകളിലും ചേര്‍ക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തി ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്ക#ന്നു.
സ്ഥിരമായി കാപ്പി കുടിക്കുകയോ കാപ്പി പൊടി പുരട്ടുകയോ ചെയ്യുന്ന ആളുകള്‍ക്ക് മുഖത്ത് പാടുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന്ഇന്റര്നാഷണല് ജേണല്‍ ഓഫ് ഡെര്മറ്റോളജിയില്പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റുന്നതിന് പരീക്ഷിക്കാം കാപ്പി പൊടി കൊണ്ടുള്ള ഫേസ് പാക്കുകള്‍.
കാപ്പിയും തേനും
ഒരു ടേബിള്‍ സ്പൂണ്‍ കാപ്പിപ്പൊടിയും ഒരു ടേബിള്‍സ്പൂണ്‍ തേനും നന്നായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുക.
കാപ്പിയും പാലും
ഒന്നോ രണ്ടോ ടേബിള്‍സ്പൂണ്‍ പാലിനൊപ്പം ഒരു ടേബിള്‍ സ്പൂണ്‍ കാപ്പി പൊടി ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം പാക്ക് ഉണ്ടാക്കുക. ശേഷം മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.
കാപ്പി പൊടി, മഞ്ഞള്‍, തൈര്
ഒരു ടേബിള്‍ സ്പൂണ്‍ കാപ്പിപ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍, ഒരു ടേബിള്‍ സ്പൂണ്‍ തൈര് എന്നിവ മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ മികച്ചൊരു പാക്കാണിത്.


