ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 47,703 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇത് വരെ രോഗം സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 14,83,156 ആയി ഉയര്‍ന്നു. 654 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 33,425 മരണങ്ങളാണ് രാജ്യത്തുണ്ടായത്. 0.25 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. നിലവില്‍ 4,96,988 പേരാണ് ചികിത്സയിലുള്ളത്. 9,52,744 പേര് രോഗമുക്തരായിട്ടുണ്ട്. 64.24 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയില്‍ 3,83,723 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ആകെ 2,20,716 രോഗികളുള്ള തമിഴ്നാട്ടില്‍ 6,993 പേര്‍ക്കാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ചത്. ഡല്‍ഹിയില്‍ ഇതുവരെ 1,31,219 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 3,853. അതേസമയം, ആന്ധ്രാപ്രദേശിലും കര്‍ണാടകയിലും രോഗബാധിതര്‍ ഒരു ലക്ഷം കടന്നു.

