രക്തക്കുറവ് പൊതുവെ കാണപ്പെടുന്ന ഒരു പ്രശനമാണ്. രക്തക്കുറവ് പരിഹരിക്കുന്ന ഭക്ഷ ണങ്ങള്‍ ധാരാളമുണ്ട്. അതിലൊന്നാണ് ബീറ്റ്റൂട്ട് ജ്യൂസ്. ബീറ്റ്റൂട്ട് ധാരാളം കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ഇത് രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം വര്ദ്ധി
പ്പിക്കുകയും രക്തയോട്ടം വപ്പിക്കുകയും ചെയ്യുന്നു. മാതള നാരങ്ങയാണ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാന ഭക്ഷണം. ധാരാളം അയേണ്‍ കണ്ടന്റ് ഉള്ളതുകൊണ്ടുതന്നെ മാതള നാരങ്ങ രക്തക്കുറവ് പരിഹരിയ്ക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
പച്ചക്കറികളില്‍ ഏറ്റവും ആരോഗ്യകരമായ ഒന്നാണ് മത്തങ്ങ. മത്തങ്ങ രക്തക്കുറവ് പരിഹരിച്ച് വിളര്‍ച്ച ഇല്ലാതാക്കുന്നു. രക്തത്തിലെ പ്ലേറ്റ്ലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു പഴം പപ്പായയാണ്. ഇത് രക്തത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു.കാരറ്റിലെ വിറ്റാമിന്‍ പ്ലേറ്റ്ലറ്റിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. ദിവസവും രണ്ടോ മൂന്നോ ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കുടിയ്ക്കുന്നത് നല്ലതാണ്.


