ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ പന്ത്രണ്ട് ലക്ഷത്തിലേയ്ക്ക്. 37,724 പേര്‍ക്ക് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 11,92,915 ആയി. കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 28,732 ആയി. നിലവില്‍ രാജ്യത്ത് 4,11,133 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 7,53,050 പേര് രോഗമുക്തി നേടി. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,27,031 ആയി. 12,276 പേര് രോഗം ബാധിച്ചു മരിച്ചു. തമിഴ്നാട്ടില്‍ 1,80,643 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. 2,626 പേര് ഇവിടെ രോഗം ബാധിച്ചു മരിച്ചു. 1,25,096 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം ബാധിച്ചത്. 3,690 പേര് ഇവിടെ മരിച്ചു.

