സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്ന് രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം എഴുകോണ്‍ സ്വദേശിനി ലാലി തോമസ്, മലപ്പുറം കോട്ടപ്പുറം സ്വദേശി റഫീഖ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ലാലി തോമസിന് കൊറോണ സ്ഥിരീകരിച്ചത്. താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം. ഏക മകള്‍ മറിയാമ്മ നാട്ടിലാണ്. റിയാദിലെ ഓള്‍ഡ് സനയ്യ ക്ലിനിക്കില്‍ ജോലി ചെയ്തുവരികയായിരുന്നു ലാലി. സൗദിയില്‍ കൊറോണ ബാധിച്ച് മരണപ്പെടുന്ന ആദ്യത്തെ മലയാളി ആരോഗ്യ പ്രവര്‍ത്തകയാണിത്.
റഫീഖ് ഒരാഴ്ച്ചയായി കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സിലായിരുന്നു. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പതിനാറായി. റഫീഖ് ഒരാഴ്ച്ചയായി കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സിലായിരുന്നു. ഗള്‍ഫില്‍ കൊവിഡ് ബാധിച്ച മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 93 ആയി.


