ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒമ്പതുലക്ഷം കടന്ന് മുന്നോട്ട് കുതിക്കുന്നു. രാജ്യത്ത് ഇതുവരെ 9,06,752 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,11,565 എണ്ണം സജീവ കേസുകളാണ്. 5,71,460 പേര് രോഗമുക്തി നേടി. 23,727 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവന് നഷ്ടമായത്. 2,60,924 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 10,000 കടന്നു. 10,482 പേരാണ് ഇതുവരെ മഹാരാഷ്ട്രയില്‍ മരിച്ചത്. 1,44,507 പേര് രോഗമുക്തി നേടുകയും 1,05,935 പേര് നിലവില്‍ ചികിത്സയില്‍ തുടരുകയുമാണ്. തമിഴ്നാട്ടില്‍ 1,42,798 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2,032 പേര് മരിച്ചു. 92,567 പേരാണ് രോഗമുക്തി നേടിയിട്ടുണ്ട്. ഡല്‍ഹിയില്‍ 1,13,740 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു. 3,411 പേര് മരിച്ചു. 91,312 രോഗമുക്തി നേടി. 19,017 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കർണാടകത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം കാൽ ലക്ഷത്തിലേക്ക് കടക്കുകയാണ്. ബെംഗളൂരുവിലാണ് കൊവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുന്നത്. കർണാടകത്തിൽ ഇന്നലെ 2738 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1315 രോഗികൾ ബെംഗളുരുവിലാണ്. സംസ്ഥാനത്ത് ആകെ 41,581 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 24,572 പേര് ചികിത്സയിലുണ്ട്. ഇന്നലെ 73 പേര് കൂടി മരിച്ചതോടെ മരണസംഖ്യ 757 ആയി ഉയര്‍ന്നു.

