ഇന്ത്യയിലെ കൊവിഡ് കേസുകള്‍ 8,78,254 ആയി. ഇതിനോടകം 5,53,471 പേര് രോഗമുക്തി നേടി. കോവിഡ് മൂലം രാജ്യത്ത് ഇതുവരെ 23,174 പേരാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 500 പേര് മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം രണ്ടരലക്ഷം കടന്നു. 1,03,813 പേര് ചികിത്സയില്‍ തുടരുകയാണ്. 1,40,325 പേര് രോഗമുക്തി നേടി. 10,289 പേരാണ് ഇതിനോടകം രോഗം ബാധിച്ച് മരിച്ചത്. ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,12,494 ആയി. കൊവിഡ് മരണം 3,371. നിലവില്‍ 19,155 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,38,470 ആയി. കൊവിഡ് മരണം 1,966. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 46,972 പേരാണ്. ഗുജറാത്തിലെ കോവിഡ് കേസുകളുടെ എണ്ണം 41,820 ആണ്. മരണം 2,045 ആയി. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 10,613 പേരാണ്. ഉത്തര്‍ പ്രദേശിലെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 36,476. മരണം 934. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 12,208 പേരാണ്.

