മൂവാറ്റുപുഴ: ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി നിര്‍മ്മലാ ഹയര്‍സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ അദ്ധ്യാപക-വിദ്യാര്‍ത്ഥി പ്രതിനിധികള്‍ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെത്തി മുഴുവന്‍ ഡോക്ടര്‍മാരെയും പൊന്നാടയണിയിച്ച് ആദരിച്ചു.
ഓരോ ജീവനുവേണ്ടിയും ആതുരസേവനരംഗത്ത് ഡോക്ടര്‍മാര്‍ നല്കുന്ന പ്രശംസനീയമായ ത്യാഗത്തെ സ്കൂള്‍ പ്രിന്‍സിപ്പാള്‍ റവ. ഡോ. ആന്റണി പുത്തന്‍കുളം ശ്ലാഘിക്കുകയുണ്ടായി. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷാനി അദ്ധ്യക്ഷത വഹിച്ചു.
ഏതൊരു പ്രതിസന്ധികളെയും സമചിത്തതയോടെ നേരിടുന്നതില്‍ പ്രതിബദ്ധരായ ഡോക്ടര്‍മാര്‍ക്ക് ഇവ്വിധ ഓര്‍മ്മപ്പെടുത്തലുകള്‍ നവ്യാനുഭവം ആണെന്ന് ഡോ. ഷാനി എം.എം. കൂട്ടിച്ചേര്‍ത്തു. ഡോ. നൗഷാദ്, അധ്യാപകരായ ജെയിംസ്, ഫ്രെഡി എന്നിവര്‍ പ്രസംഗിച്ചു. ഡി.സി.എല്‍. കോ-ഓഡിനേറ്റേഴ്സ്സ ജോമോന് തോമസ്, മരിയ ഫ്രാന്‍സിസ് എന്നിവര്‍ ദിനാചരണത്തിന് നേതൃത്വം നല്കി.

