മുംബൈ: സിനിമയുടെ പ്രചാരണത്തിനിടെ തന്നെ കാണാനെത്തിയ ആരാധകന്മാര്ക്ക് ഇടയിലേക്ക് എടുത്തുചാടിയതാണ് രണ്‍വീര്‍. എടുത്തു ചാട്ടം പിഴച്ച രണ്‍വീര്‍ ചെന്നുവീണത് ആരാധികമാരുടെ തലയ്ക്ക് മുകളിലേക്ക്.
രണ്‍വീറിന്റെ ചാട്ടത്തെ തുടര്‍ന്ന് തലയ്ക്ക് പരിക്കേറ്റ് നിലത്ത് കിടക്കുന്ന ഒരു ആരാധികയുടെ ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പുതിയ ചിത്രം ഗല്ലി ബോയിയുടെ പ്രചരണാര്‍ത്ഥം ലാക്മേ ഫാഷന്‍ വീക്കില്‍ പങ്കെടുത്തതിന് ശേഷമായിരുന്നു രണ്‍വീറിന്റെ ഈ ചാട്ടം. നേരത്തെയും ആരാധകര്‍ക്ക് ഇടയിലേക്ക് ഇത്തരത്തിലുള്ള അപ്രതീക്ഷിത സര്‍പ്രൈസുകള്‍ നല്കി താരം ഞെട്ടിക്കാറുണ്ട്. എന്നാല്‍ ഇത്തവണ വന്‍ ട്രാജഡിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയെത്.


