കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാർ അവധി പ്രഖ്യാപിച്ചു.
അംഗന്‍വാടി മുതല്‍ ഹയര്‍ സെക്കണ്ടറി വരെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐ.സി.എസ്.ഇ, ഐ.എസ്.ഇ സ്കൂളുകള്‍ക്കും കേന്ദ്രീയവിദ്യാലയങ്ങള്‍ക്കും കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്.
സര്‍വകലാശാല പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. ഇവ നിശ്ചയിച്ചത് പ്രകാരം നടക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി


