തമിഴ്നാട് സേലത്ത് ബസും ലോറിയുമായി കൂടിയിടിച്ച് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. ബസിന്റെ ഡ്രൈവറായ തൃശൂര്‍ സ്വദേശി സഹീറാണ് (30) മരിച്ചത്. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് ഇയാള്‍ മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് തമിഴ്നാട് ദേശീയ പാതയില്‍ അപകടം നടന്നത്. കോട്ടയം,ഇടുക്കി എന്നീ ജില്ലകളിലേയ്ക്ക് വന്ന 26 വിദ്യാര്‍ത്ഥികളായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കും പരിക്കേറ്റിരുന്നു.

