കോവിഡ്-19 ബാധിച്ച് ഗള്‍ഫില്‍ രണ്ടു മലയാളികള്‍ കൂടി മരിച്ചു. യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് മലയാളികള്‍ മരിച്ചത്.ഷാര്‍ജയില്‍ തൃശൂര്‍ മതിലകം സ്വദേശി അബ്ദുള്‍ റസാഖ് (49) ആണ് മരിച്ചത്. ഇതോടെ യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 43 ആയി.കൊല്ലം മൈനാഗപ്പള്ളി തുണ്ടില്‍ കിഴക്കേതില്‍ ഷരീഫ് ഇബ്രാഹിം കുട്ടിയാണ് (43) റിയാദില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇരുവരും കൊവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

