പാലക്കാട് അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു.അട്ടപ്പാടി ഷോളയൂര്‍ വരഗംപാടി സ്വദേശി കാര്‍ത്തിക് (23) ആണ് മരിച്ചത്. കോയമ്പത്തൂരിലായിരുന്ന കാര്‍ത്തിക് ഏപ്രില്‍ 29നാണ് വീട്ടിലെത്തിയത്.
വനത്തിലൂടെ നടന്നാണ് ഇയാള്‍ വീട്ടിലെത്തിയത്. തുടര്‍ന്നു ഇയാളെ നിരീക്ഷണത്തിലാ ക്കിയിരുന്നു. രണ്ട് ദിവസം മുന്‍പ് പനി ഉണ്ടായതോടെ കാര്‍ത്തിക് കോട്ടത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
പിന്നീട് പനി മൂര്‍ച്ഛിച്ചതോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ കാര്‍ത്തിക്കിനെ പ്രവേശിപ്പിച്ചു. ഇവിടെനിന്നും ഇന്ന് രാവിലെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.


