കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനെതിരെ കേന്ദ്ര എജൻസികളുടെ അന്വേഷണം. സിബിഐ ഉൾപ്പെടെയുള്ള ഏജൻസികളാണ് അന്വേഷിക്കുന്നത്. ജമ്മു കശ്മീരിലെ 25,000 കോടിയുടെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് അന്വേഷണം.ഗുരുതരവും പൊതുസമ്പത്ത് സ്വന്തമാക്കാനുള്ള കൊള്ളയടിക്കലുമാണ് നടന്നതെന്ന് ജമ്മുകാശ്മീർ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് സിബിഐ അന്വേഷണം.
സിബിഐയ്ക്ക് പുറമേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. ഗുലാം നബി ആസാദ് മുഖ്യമന്ത്രിയായിരിക്കെ കൃഷി ഭൂമികളെ വ്യാവസായിക ഭൂമിയാക്കി പരിവർത്തനം ചെയ്തതിന് പിന്നിൽ അഴിമതി ഉണ്ടെന്നാണ് ആരോപണം.