അച്ഛൻ്റെ മരണവാർത്ത കേട്ടപ്പോൾ മകൻ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം പറവൂർ സ്വദേശിപ്രതീഷ് അന്തരിച്ചു. കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇതിനിടെ കാസർകോട് നൃത്തം അഭ്യസിക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാർഥി വീണു മരിച്ചു. കാസർകോട് തോട്ടി കിഴക്ക് തയാസ് ഹൗസിൽ രവീന്ദ്രൻ്റെ മകൾ ശ്രീനന്ദ (13)യാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ദുരന്തമുണ്ടായത്. കുഴഞ്ഞുവീണ കുട്ടിയെ ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
പാക്കം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലാണ് ശ്രീനന്ദ പഠിക്കുന്നത്. കുട്ടിക്ക് മറ്റ് രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കൂടുതൽ മെഡിക്കൽ റിപ്പോർട്ടുകൾ പുറത്തുവന്നതിന് ശേഷമേ മരണകാരണം വ്യക്തമാകൂ. സംസ്കാരം ഇന്ന് നടക്കും.