മലയാളികളെ ആവേശത്തിലാക്കി ഒടിയന് പുതിയ വാര്‍ത്തകള്‍. ഇക്കുറി ആരാധകരെ ആവേശത്തിലാക്കി മലയാളത്തിന്റെ മഹാ നടന് മമ്മൂട്ടിയും ഒടിയനിലുണ്ടെന്ന സംവിധായകന് ശ്രീകുമാര്‍ മേനോന് ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. ഒടിയന് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി. ചിത്രം പ്രഖ്യാപിച്ചനാള്‍ മുതല്‍ പുറത്തെത്തുന്ന ബന്ധപ്പെട്ട ഓരോ വാര്‍ത്തയും മലയാള സിനിമ പ്രേമികളില്‍ ആവേശം നിറയ്ക്കുന്നവയായിരുന്നു. ഇപ്പോള്‍ ഈ ആവേശം ഏറെ ഉയര്‍ത്തുക തന്നെയാണ് ശ്രീകുമാര്‍ മേനോന് നടത്തിയ വെളിപ്പെടുത്തല്‍.

അതിഥിതാരമായല്ല മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ വിവരണം മമ്മൂട്ടിയാണ് നിര്‍വഹിക്കുന്നത്. ”മമ്മൂക്കയ്ക്ക് നന്ദി, നിങ്ങളുടെ മനം മയക്കുന്നതും ഗാംഭീര്യമുള്ളതുമായ ശബ്ദത്തില്‍ ഞങ്ങളുടെ ഒടിയന് പൂര്‍ത്തിയായി. അതിരുകളില്ലാത്ത നന്ദി.’ ശ്രീകുമാര്‍ മേനോന് ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടിക്കൊപ്പം ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.
ശ്രീകുമാര്‍ മേനോന് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ. പുലിമുരുകനിലൂടെ മലയാളി സിനിമാപ്രേമിയെ ഞെട്ടിച്ച പീറ്റര്‍ ഹെയ്നാണ് ചിത്രത്തിനായി ആക്ഷന്‍ ഒരുക്കുന്നത്


