ഡോക്ടര്‍ ജിസ് തോമസ് സംവിധാനം ചെയ്യുന്ന ‘ട്രോജന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. മലയാള ചലച്ചിത്ര താരങ്ങളുടെ പേജുകളില്‍ കൂടിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ‘പ്രേമം’ ടീം വീണ്ടും ഒന്നിക്കുന്ന ഒരു ചിത്രമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
‘പ്രേമം’ സിനിമയിലെ അഭിനേതാക്കളായ കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, ജൂഡ്, മനോജ് ഗിന്നസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ മറ്റൊരു ശക്തമായ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു. ദേവന്, നോബി, ഷീലു എബ്രഹാം, ബാലാജി ശര്‍മ കെ ടി സ് പടന്നയില്‍, ജയിംസ് പാറക്കല്‍ തുടങ്ങി മറ്റനേകം താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
നാല് സുഹൃത്തുക്കളും അവരുടെ ഇടയില്‍ നടക്കുന്ന രസകരമായ കുറച്ച് സംഭവങ്ങളുമാണ് സിനിമ പറയുന്നത്. തികച്ചും ഒരു ന്യൂജനറേഷന് ചിത്രം ആണ് ഇത്. ഹ്യൂമറും സസ്പെന്‍സും ഒന്നിച്ചാണ് ചിത്രത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ആതിര മാധവ്, ആന്‍ പോള്‍ എന്നിവരാണ് ഈ ചിത്രത്തിലെ നായികമാര്‍.
ഡോക്ടര്‍ ജിസ് തോമസ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഡോക്ടര്‍ കൃഷ്ണന് നമ്പൂതിരി ലിറ്റീഷ് തോമസ് ജോസഫ് പെരുനിലത്ത് കാമറാ മഹേഷ് മാധവ് എന്നിവരാണ്. സില്‍വര്‍ ബ്ളേസ് മൂവി ഹൗസ് ബാനറില്‍ ഡോക്ടര്‍ പിസിഎ ഹമീദ് ഷിജോ കുര്യന് പഴയ പള്ളിയും നിര്‍മ്മിക്കുന്നു.
സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സെജോ ജോണാണ്. ഗാനരചന ശബരീഷ് വര്‍മ. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ഫെജോ, സിജോ ജോണ്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ ചേര്‍ന്നാണ്. പ്രൊഡക്ഷന്‍ കണ്ട്രോളര് ദീപക് പരമേശ്വരന്, കോസ്റ്റ്യൂംസ് അരുണ്‍ മനോഹര്‍ എന്നിവരാണ്. ചിത്രം മെയ് 20ന് തീയേറ്ററുകളില്‍ എത്തും.


