സംസ്ഥാനത്ത് സ്വര്‍ണവില നാല്‍പ്പതിനായിരത്തിലേക്ക്. വെള്ളിയാഴ്ച 200 രൂപയാണ് പവന് വര്‍ധിച്ചത്. 39,800 രൂപയാണ് ഒരു പവന് വില. ഗ്രാമിന് 4975 രൂപ. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഡിസംബര്‍ ഒന്നിന് 39000 രൂപയായിരുന്നു സ്വര്‍ണവില. ഒമ്പതു ദിവസത്തിനിടെ എണ്ണൂറു രൂപയുടെ വര്‍ധനയുണ്ടായി. ബുധനാഴ്ച 39600 രൂപയായിരുന്നു പവന് വില. വ്യാഴാഴ്ച വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
ഈ വര്‍ഷം മാര്‍ച്ചില്‍ സ്വര്‍ണവില നാല്‍പ്പതിനായിരം കടന്നിരുന്നു. പിന്നീട് തിരിച്ചിറങ്ങുകയായിരുന്നു. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വമാണ് വിലയില്‍ പ്രതിഫലിച്ചിരുന്നത്.


