നടി മേഘ്നാ രാജിന് കുഞ്ഞ് പിറന്നു. ആണ്‍കുഞ്ഞാണ് പിറന്നത്. ചരഞ്ജീവി സര്‍ജയുടെ അകാല മരണത്തെ തുടര്‍ന്ന് ദുഃഖത്തിലായിരുന്ന സര്‍ജ കുടുംബത്തില്‍ സന്തോഷം നിറച്ചുകൊണ്ടാണ് കുഞ്ഞു കണ്മണിയുടെ വരവ്. ചീരുവിന്റെ (ചിരഞ്ജീവി സര്‍ജയുടെ വിളിപ്പേര്) അനിയന് ധ്രുവ് കൈകളിലേന്തിയ കുഞ്ഞിന്റെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
നേരത്തെ മേഘ്നയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിരഞ്ജീവി സര്‍ജയുടെ കട്ടൗട്ടിനൊപ്പം നിറവയറോടെ ചിരിച്ചുകൊണ്ട് ഇരിക്കുന്ന മേഘ്നയുടെ ചിത്രം ഏറെ വേദനയോടെയാണ് ആരാധകര്‍ കണ്ടത്.