ഷാര്‍ജ: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. നിയന്ത്രണം വിട്ട വാഹനം റോഡിന്റെ ഒരു വശത്തേക്ക് പാഞ്ഞ് കയറി റോഡരികില്‍ നിന്ന യുവാവിനെ ഇടിയ്ക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക അന്വേഷണം. കല്‍ബ മുനിസിപ്പാലിറ്റി ജീവനക്കാരനാണ് മരിച്ചത്. ഷാര്‍ജയിലെ കല്‍ബയിലായിരുന്നു അപകടം.
അപകടത്തെ തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. യുവാവിനെ ഇടിച്ച കാര്‍ അമിത വേഗത്തിലാണ് വന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.


