
ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ലേഖനമെഴുതിയതിന് നക്കീരന്‍ പത്രാധിപര്‍ ഗോപാലനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ വിമാനത്താവളത്തില്‍ വച്ചായിരുന്നു അറസ്റ്റ്. 2012ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതക്കെതിരെ ലേഖനമെഴുതിയതിനും നക്കീരനുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു.

കുപ്രസിദ്ധ ചന്ദന കടത്തുകാരനായ വീരപ്പന്റെ കഥകള്‍ പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകനാണ് ഗോപാലന്. വീരപ്പന്റെ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ജീവചരിത്ര സ്വഭാവമുള്ള സിനിമ വിവാദത്തിലായിരുന്ന സമയത്ത് ഇതിനെതിരെ ആഞ്ഞടിച്ച് നക്കീരന്‍ രംഗത്തെത്തിയിരുന്നു.


