സുപ്രീംകോടതി ജഡ്ജി നിയമനത്തില്‍ കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. 9 ജഡ്ജിമാരുടെ നിയമനത്തിനുള്ള ശുപാര്‍ശ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചു.
കേരള ഹൈക്കോടതി ജഡ്ജ് സി.ടി. രവികുമാറും കര്‍ണാടക ഹൈക്കോടതി ജഡ്ജി ബി.വി നാഗരത്ന ഉള്‍പ്പെടെയുള്ള മൂന്ന് വനിതാ ജഡ്ജിമാരും പട്ടികയില്‍ ഉണ്ട്.
സുപ്രീം കോടതി ജഡ്ജായി നിയമിക്കപ്പെട്ടാല്‍ ജസ്റ്റിസ് നാഗരത്ന ഇന്ത്യയുടെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് ആകും.


