തിരുവനന്തപുരം: പെട്രോള്‍ വില ഇന്ന് വീണ്ടും കൂട്ടി. ലിറ്ററിന് 30 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. ഡീസല്‍ വിലയില്‍ വർദ്ധനവ് ഇല്ലാത്ത ആശ്വാസം നൽകുന്നതാണ്.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 102.06 രൂപയാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 103.82 രൂപയും, കോഴിക്കോട് 102. 26 രൂപയുമാണ് ഇപ്പോഴത്തെ വില. വ്യാഴാഴ്ച പെട്രോളിന് 35 പൈസയും, ഡീസലിന് 17 പൈസയും കൂട്ടിയിരുന്നു.


