മുവാറ്റുപുഴ നഗരസഭക്ക് മുന്നില്‍ ശുചികരണ തൊഴിലാളികള്‍ സമരം നടത്തി. ശമ്പള പരിഷ്കരണം ഉടന്‍ നടപ്പിലാക്കുക, പെന്ഷന് പരിഷ്കരിക്കുക, ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക, ശമ്പള പരിഷ്കരണ കമ്മിഷന് ശുപാര്‍ശയിലെ തൊഴിലാളി വിരുദ്ധ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുക, പകരം ജീവനക്കാരെ സ്ഥിരപ്പെടുത്തുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് എ.ഐ.റ്റി.യു.സിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക് മുമ്പില്‍ ശുചീകരണ തൊഴിലാളികള്‍ സമരം നടത്തിയത്.
സമരത്തിന്റെ ഭാഗമായി മുവാറ്റുപുഴ മുന്‍സിപ്പല്‍ ഓഫിസിനു മുമ്പില്‍ നടത്തിയ സമരം കേരള സ്റ്റേറ്റ് മുന്‍സിപ്പല്‍ കോര്പ്പറേഷന് വര്‍ക്കേഴ്സ് ഫെഡറേഷന് (എഐറ്റിയുസി) സംസ്ഥാന സെക്രട്ടറി കെ.എ. നവാസ് ഉദ്ഘാടനം ചെയ്തു. പി.എം. ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് ശുചീകരണ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗികരിച്ച് നടപ്പിലാക്കിത്തരണമെന്നും ശമ്പള പരിഷ്കരണം നീട്ടി കൊണ്ടു പോകുന്നത് പുരോഗമന സര്‍ക്കാരിന് ചേര്‍ന്നതല്ലെന്നും സമരം ഉദ്ഘാടനം ചെയ്ത കെ.എ. നവാസ് പറഞ്ഞു
നഗരസഭ പ്രതിപക്ഷ ഉപനേതാവ് പിവി രാധകൃഷ്ണന് കൗണ്‍സിലര്‍മാരായ സെബി കെ സണ്ണി, മീരാകൃഷണന്, ഫൗസിയാ അലി എന്നിവര്‍ പ്രസംഗിച്ചു. സിജി മോഹനന്, കെകെസന്തോഷ്, ടിവി മനോജ്, കെപി ചന്ദ്രന്, കെപി കൃഷ്ണന് കുട്ടി, കെഎന്‍ ലക്ഷമിക്കുട്ടി എന്നിവര്‍ നേതൃത്വം നല്കി.