കോഴിക്കോട്: അര്‍ബുദത്തിനെതിരെ പോരാട്ട മുഖമായിരുന്ന നന്ദു മഹാദേവ അന്തരിച്ചു. 27 വയസായിരുന്നു. തിരുവനന്തപുരം സ്വദേശിയായ നന്ദു കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററില്‍ ചികില്‍സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. നാലു വര്‍ഷത്തോളമായി കാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്നു.
സമൂഹ മാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങളിലൂടെ കാന്‍സര്‍ രോഗികള്‍ക്ക് കരുത്തും ആത്മവിശ്വാസവും പകര്‍ന്നാണ് നന്ദു ശ്രദ്ധേയനായത്. ആയിരക്കണക്കിന് അര്‍ബുദ ബാധിതര്‍ക്ക് പ്രതീക്ഷ പകരുന്ന അതിജീവനം- കാന്‍സര്‍ ഫൈറ്റേഴ്സ് & സപ്പോര്‍ട്ടേഴ്സ് എന്ന ഫേസ് ബുക്ക് കൂട്ടായ്മ തുടങ്ങിയതും നന്ദുവിന്റെ നേതൃത്വത്തിലാണ്.


