ചലച്ചിത്ര നടനും സംവിധായകനുമായ ലാല്‍ ട്വന്റി 20യില്‍ ചേര്‍ന്നു. ട്വന്റി 20-യില്‍ അംഗത്വമെടുക്കുന്നതായി വാര്‍ത്താസമ്മേളനത്തിലൂടെയാണ് നടന് ലാല്‍ പ്രഖ്യാപിച്ചത്. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു പ്രഖ്യാപനം. ലാലിനെ ഉപദേശക സമിതി അംഗമാക്കിയതായി ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് അറിയിച്ചു.

ലാലിന്റെ മകളുടെ ഭര്‍ത്താവും സ്വകാര്യ എയര്‍ലൈന്‍സ് കമ്പനിയിലെ ക്യാപ്റ്റനുമായ അലന് ആന്റണിയും പാര്‍ട്ടിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചു. അലന് ആന്റണി ട്വന്റി 20-യുടെ യൂത്ത് വിങ് പ്രസിഡന്റാകും.


