മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാരിയര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുന്നു. നടന് മാധവനൊപ്പമാണ് താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം. കഴിഞ്ഞ ദിവസം പുതിയ ചിത്രമായ പ്രീസ്റ്റിന്റെ പ്രസ് മീറ്റില്‍ തന്റെ ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചത്തിന് തൊട്ടു പിന്നാലെയാണ് ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അമേരിക്കി പണ്ഡിറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് നവാഗതനായ കല്‍പേഷ് ആണ്. ചലച്ചിത്ര നിരൂപകനും ട്രേഡ് അനലിസ്റ്റുമായ ശ്രീധരന് പിള്ളയാണ് ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്. മാധവനൊപ്പം മഞ്ജു ബോളിവുഡില്‍ എത്തുന്നുവെന്നും, ചിത്രീകരണം ഭോപ്പാലിലാവുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ചിത്രം എന്റര്‍ടൈനര്‍ സ്വഭാവമുള്ള സിനിമയാണെന്നാണ് സൂചനകള്‍. മഞ്ജുവിന്റെ സഹോദരന് മധു വാരിയര്‍ സംവിധാനം ചെയ്ത ലളിതം സുന്ദരം പൂര്‍ത്തിയാക്കിയാണ് മഞ്ജു ബോളിവുഡ് ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നത്.
Wishing #ManjuWarrier all the best as she makes her #Bollywood debut opposite @ActorMadhavan . @ManjuWarrier4 will shoot for the #Hindi film in #Bhopal. Other details to follow. pic.twitter.com/HBNWDk1mwH
— Sreedhar Pillai (@sri50) March 10, 2021


