നിരവധി ഗസല്‍ ഗാനങ്ങളിലൂടെ മലയാളിയുടെ പ്രിയങ്കരനായിരുന്നു ഉമ്പായി എന്ന പി. അബു ഇബ്രാഹിം (68) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകുന്നേരം 4.40നായിരുന്നു മരണം. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.
നിരവധി പഴയ ചലച്ചിത്ര ഗാനങ്ങള്‍ ഉമ്പായി തന്റെ തനതായ ഗസല്‍ ആലാപന ശൈലികൊണ്ട് പുനരാവിഷ്കരിച്ചിട്ടുണ്ട്. ഉമ്പായിയും സച്ചിദാനന്ദനും ചേര്‍ന്ന് ഒരുക്കിയ ശ്രദ്ധേയമായ ഗസല്‍ ഗാന ആല്‍ബമായിരുന്നു ”അകലെ മൗനം പോലെ”. അതിന് ശേഷം ഒ.എന്‍.വി. കുറുപ്പ് എഴുതിയ ഗാനങ്ങള്‍ക്ക് ഉമ്പായി ശബ്ദാവിഷ്കാരം നല്കിയ ആല്‍ബമായിരുന്നു ”പാടുക സൈഗാള്‍ പാടുക” എന്നത്. ഉമ്പായി എം. ജയചന്ദ്രനുമായി ചേര്‍ന്ന് ”നോവല്‍” എന്ന സിനിമയ്ക്ക് സംഗീതവും നല്‍കിയിട്ടുണ്ട്.


