കിഫ്ബി വിവാദങ്ങളുടെ പേരില്‍ രാജിവയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നടപടിക്രമങ്ങളില്‍ പിഴവുണ്ടെങ്കില്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാം. സിഎജിക്ക് ഭരണഘടനയില്‍ സ്ഥാനമുണ്ടെന്ന് പറഞ്ഞ് എന്തും ചെയ്യാനാവില്ല. സിഎജി രാഷ്ട്രീയം കളിക്കാനിറങ്ങരുതെന്നും തോമസ് ഐസക് പറഞ്ഞു.
ഭരണഘടനാസ്ഥാപനങ്ങളെ ബിജെപി ദുരുപയോഗിക്കുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നും കിഫ്ബി വിവാദങ്ങള്‍ക്കുശേഷം തോമസ് ഐസക് പറഞ്ഞു.


