ചെന്നൈ: കേള്‍വിക്കുറവുള്ള പതിനൊന്നുകാരിയെ ക്രൂരമായി ബാലത്സംഗത്തിനിരയാക്കി.18 ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. ഏഴാംക്ലാസുകാരിയായ പെണ്‍കുട്ടിയെ വീടിനു സമീപത്തുതാമസിക്കുന്ന ഇവര്‍ ആറുമാസത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ചതായാണ് പരാതി. ശാരീരികാസ്ഥാസ്വത്തെ തുടര്‍ന്ന് പെണ്‍കുട്ടി പീഡനത്തെ കുറിച്ച് സഹോദരിയോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കുടുബം പോലീസില്‍ പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ 17 പേരെ പൊലീസ് അറസ്റ്റു ചെയ്തു.ജനുവരി 15 ന് അപ്പാര്‍ട്ട്മെന്റിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ രവി (65) പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ വെളുപ്പെടുത്തിയിരിക്കുന്നത്. പിന്നീട് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ പരിചയക്കരായ രണ്ട് പേരെ കൊണ്ടുവരുകയും കുട്ടിയെ ഒഴിഞ്ഞസ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇതിനുശേഷം അപ്പാര്‍ട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാര്‍, ജലവിതരണം നടത്തുന്നവര്‍, ഹൗസ് കീപ്പിങ് ജീവനക്കാര്‍,പംമ്പിങ് പണിക്കാര് എന്നിവരും ബലാത്സംഗത്തിനും കൂട്ടബലാത്സംഗത്തിനും ഇരയാക്കിയതെന്നും പരാതിയില്‍ പറഞ്ഞിരിക്കുന്നു. സ്കൂള്‍ വിട്ടശേഷം എത്തുന്ന കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് അപ്പാര്‍ട്ട്മെന്റിലെ ഒഴിഞ്ഞ ഫ്ലാറ്റുകളിലും കോമണ്‍ ബാത്ത്റൂം, ബേസ്മെന്റ്, ജിം, ടെറസ് തുടങ്ങിയ ഇടങ്ങളില്വെച്ചും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയും ഒപ്പം കുട്ടിയെ ചില സാഹചര്യങ്ങളില്‍ വായില്‍ തുണിതിരുകിയും കണ്ണുകള്‍ കെട്ടിയും കഴുത്തുമുറുക്കിയുമെല്ലാം ക്രൂരകൃത്യം നടത്തിയിട്ടുളളതായും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
വൈദ്യപരിശോധനക്ക് വിധേയയാക്കിയ ശേഷം പെണ്‍കുട്ടിയെ മഹിളാ കോടതിയില്‍ ഹാജരാക്കുകയും,പിന്നീട് പ്രതികളില്‍ മൂന്നുപേര്‍ കുറ്റസമ്മതം നടത്തിയതായും,അറസ്റ്റിലായവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.


