രാജ്യത്ത് ട്രക്കുകളുടെ വില്‍പ്പനയില്‍ വന്‍കുതിപ്പ്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 20 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ മേഖലയ്ക്കായി. ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങളുടെയും മീഡിയം, ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങളുടെയും വില്‍പ്പനയില്‍ വമ്പന്‍ കുതിപ്പാണുണ്ടായത്.
മൊത്തത്തില്‍ 8.56 ലക്ഷം കൊമേഴ്സ്യല്‍ വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് വിറ്റു പോയത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 7.14 ലക്ഷം യൂണിറ്റായിരുന്നു. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച വളര്‍ച്ചാ നിരക്കാണ് പോയ സാമ്പത്തിക വര്‍ഷമുണ്ടായത്. 2011-12 സാമ്പത്തിക വര്‍ഷത്തിനു ശേഷം ട്രക്ക് വില്‍പ്പനയില്‍ അത്ര കുതിപ്പുണ്ടായിരുന്നില്ല. അതാണ് ഇപ്പോള്‍ തിരിച്ചുപിടിച്ചിരിക്കുന്നത്.
2018 ഏപ്രില്‍-മേയ് കാലയളവില്‍ മീഡിയം ആന്‍ഡ് ഹെവി കൊമേഴ്സ്യല്‍ വെഹിക്കില്‍ വില്‍പ്പനയില്‍ 114 ശതമാനവും ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ വില്‍പ്പനയില്‍ 34.27 ശഥമാനവും മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വര്‍ധനയുണ്ടായി.


