സ്വര്‍ണവില കുറഞ്ഞു. പവന് 600 രൂപകുറഞ്ഞ് 41,600 രൂപയായി. 5200 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഒന്നിന് 40,160 രൂപയായിരുന്ന വിലയാണ് ഏഴിലെത്തിയപ്പോള്‍ 42,000 രൂപയായി വര്‍ധിച്ചത്. ആറുദിവസംകൊണ്ട് 1,840 രൂപയുടെ വര്‍ധന. ആഗോള വിപണിയില്‍ സ്വര്‍ണവില സ്ഥിരതയാര്‍ജിച്ചു. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 2,033.40 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

