മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന് ക്വാറന്റീനില്‍ പ്രവേശിച്ചു. കരിപ്പൂര്‍ വിമാനാപകടത്തിന്റെ രക്ഷാദൗത്യത്തിന് ഇദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടര്‍ ക്വാറന്റീനിലേക്ക് മാറിയത്. രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായ 42 പൊലീസ് ഉദ്യോഗസ്ഥരും 72 അഗ്നിശമന സേനാ ഉദ്യോഗസ്ഥരും ക്വാറന്റീനിലാണ്. വെള്ളിയാഴ്ച രാത്രി 7.40ന് നടന്ന വിമാനാപകടത്തില്‍ 18 പേര് മരണമടഞ്ഞിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

