ആലപ്പുഴയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ മായിത്തറയിലെ സ്വകാര്യ ലോഡ്ജിലാണ് യുവാവ് തൂങ്ങി മരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെഎസ് അരുണാണ് മരിച്ചത്. ആലപ്പുഴ മാരാരിക്കുളം പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കുടുംബ പ്രശ്നങ്ങള്‍ കൊണ്ടാണ് യുവാവ് ആത്മഹത്യ ചെയ്തെന്നാണ്് പൊലീസിന്റെ നിഗമനം. ചേര്‍ത്തലയിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിയിലെ ഡ്രൈവറായിരുന്നു മരിച്ച അരുണ്‍.

