പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കന്‍ഡറി എഡ്യുക്കേഷന്‍ ആണ് ഫലം പ്രസിദ്ധീകരിച്ചത്. ഇതോടൊപ്പം വി.എച്ച്.എസ്.സി ഒന്നാംവര്‍ഷ പരീക്ഷാ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്.പരീക്ഷാഫലം keralaresults.nic.in എന്ന സൈറ്റില്‍ നിന്ന് അറിയാന്‍ സാധിക്കും. ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായാണ് ഈവര്‍ഷത്തെ പ്ലസ് വണ്‍ പരീക്ഷ നടന്നത്.

