കൊവിഡ് വ്യാപന സാഹചര്യത്തില്‍ തിരുവന്തപുരത്ത് നടത്താനിരുന്ന നിയമസഭാ സമ്മേളനം മാറ്റി. ധനബില്‍ പാസാക്കാനായി ഈ മാസം 27നായിരുന്നു സമ്മേളനം നടത്താനിരുന്നത്. സമ്മേളനം ഒഴിവാക്കിയതിനാല്‍ ധനകാര്യബില്‍ ഓര്‍ഡിനന്‍സായി പാസാക്കും. ഇതിനായി നാളെ മന്ത്രിസഭാ യോഗം ചേരും. ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ധനകാര്യ ബില്‍ ഈ മാസം ഈ മാസം മുപ്പതോടെ അസാധുവാകുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. സര്‍ക്കാരി നെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിട്ടുണ്ട്.

