യുപിയില്‍ എട്ട് പോലീസുകാരെ വെടിവെച്ചു കൊന്ന കൊടും കുറ്റവാളിയായ വികാസ് ദുബൈ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു. കാണ്‍പൂരിലാണ് പോലീസ് ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ല പ്പെട്ടത്. വികാസ് മരിച്ചതായി ഉത്തര്‍ പ്രദേശ് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ഉജ്ജയിനില്‍ വെച്ച് വ്യാഴാഴ്ചയാണ് വികാസ് അറസ്റ്റിലായത്. തുടര്‍ന്ന് ഇയാളെയും കൊണ്ട് ഉത്തര്‍ പ്രദേശ് സ്പെഷല്‍ ടാസ്ക് ഫോഴ്സ് ഉത്തര്‍പ്രദേശിലേക്ക് യാത്ര തിരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ വാഹനം കാണ്‍പുറില്‍ വെച്ച് മറിഞ്ഞിരുന്നു. കാര്‍ മറിഞ്ഞതിനു പിന്നാലെ, പരിക്കേറ്റ പോലീസു കാരന്റെ തോക്ക് തട്ടിയെടുത്ത് വികാസ് രക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസ് അദ്ദേഹത്തോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനിടെ വികാസ് പോലീസിനു നേര്‍ക്ക് വെടിയുതിര്‍ത്തു. പോലീസ് തിരിച്ചു നടത്തിയ വെടിവെപ്പില്‍ വികാസിന് പരിക്കേല്‍ക്കുക യായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചങ്കെിലും ഇയാള്‍ മരിച്ചുവെന്ന് എസ്.പി. കൂട്ടിച്ചേര്‍ത്തു.
Home Crime & Court യുപിയില്‍ എട്ട് പോലീസുകാരെ വെടിവെച്ചു കൊന്ന കൊടും കുറ്റവാളിയായ വികാസ് ദുബൈ കൊല്ലപ്പെട്ടു

