സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഇന്ന് പുതുതായി രോഗബാധിതരായവരില്‍ 86 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 81 പേര് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നതും. 13 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗമുണ്ടായത്. 131 പേര്‍ക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി പറഞ്ഞു.
പതിവിന് വിപരിദമായി ഡോക്ടേഴ്സ് ഡേയില്‍ ആശംസകളര്‍പ്പിച്ചാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയത്. ഇന്ന് ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും വിശ്രമരഹിതമായ അധ്വാനമാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന്റെ അടിത്തറ. ലോകത്തിന്റെ നാനാഭാഗത്തും ജീവന് ബലികൊടുത്താണ് ആരോഗ്യപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത്.
ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് പ്രവാസികള്‍ തിരിച്ച് വന്നതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം വര്‍ധിച്ചു. എന്നാല്‍ സമ്പര്‍ക്കവും മരണവും വലുതായി വര്‍ധിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വെല്ലുവിളി നേരിടേണ്ടി വന്നേക്കാം. ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും രോഗവ്യാപനം ചെറുക്കാന്‍ മുന്നില്‍ നില്ക്കും- മുഖ്യമന്ത്രി പറഞ്ഞു. ആത്മഹത്യ ചെയ്ത കോഴിക്കോട് നടക്കാവ് സ്വദേശി കൃഷ്ണന്റെ ഫലം പോസിറ്റീവായിട്ടുണ്ട്.


