പതിനെട്ടാം ദിവസവും ഡീസല്‍ വിലയില്‍ വര്‍ദ്ധന. കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 75.72 രൂപയാണ് വില. പെട്രോളിന് 80.02 രൂപയും. തുടര്‍ച്ചയായ പതിനേഴ് ദിവസത്തെ വര്‍ദ്ധനവിന് ശേഷമാണ് ഇന്ന് പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നത്.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നാണ് വില വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. ജൂണ്‍ ഏഴ് മുതലാണ് ദിനംപ്രതി ഇന്ധന വില വര്‍ദ്ധിപ്പിച്ച് തുടങ്ങിയത്.


