65 വയസ്സിനു മുകളിലുള്ളവര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ തപാല്‍ വോട്ട് ചെയ്യാമെന്നുള്ള നിയമം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുമ്പോള്‍ പ്രായമായവര്‍ക്ക് ബൂത്തിലെത്താതെ വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യമൊരുക്കുകയാണ് പുതിയ മാറ്റം വഴി ലക്ഷ്യമിടുന്നത്.
നിയമ മന്ത്രാലയം ഇത് അംഗീകരിക്കുമ്പോള്‍ ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.80 വയസ്സിനു മേല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്ക്കും ശാരീരിക അവശതകളുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിച്ചുകൊണ്ട് 2019 ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തിരുന്നു.
പോസ്റ്റല്‍ വോട്ട് അനുവദിക്കുന്നതിനുള്ള പ്രായപരിധി 80 വയസ്സില്‍നിന്ന് 65 വയസ്സാക്കി കുറയ്ക്കാനുള്ളതാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശം.


