മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ക്രിക്കറ്റിലേയ്ക്ക് തിരിച്ചെത്തുന്നു. ഈ വര്‍ഷം ശ്രീശാന്ത് രഞ്ജിയില്‍ കളിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് ഭരവാഹികള്‍ വ്യക്തമാക്കി. ക്രിക്കറ്റില്‍ ഒത്തുകളി ആരോപിച്ചാണ് ശ്രീശാന്തിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താകുന്നത്.
എന്നാല്‍ തെറ്റുകാരനല്ലെന്ന് കോടതി പറഞ്ഞതോടെ ശ്രീശാന്ത് കുറ്റ വിമുക്തനായി. ശ്രീശാന്തിന്റെ സാന്നിധ്യം ടീമിന് നേട്ടമാകുമെന്നും ശാരീരിക ക്ഷമത തെളിയിക്കുകയാണ് ശ്രീശാന്തിന് മുന്നിലുള്ള ഏകവെല്ലുവിളി എന്നും കെ.സി.എ സെക്രട്ടറി ശ്രീജിത്ത് വി.നായര്‍ പറഞ്ഞു. ശ്രീശാന്ത് ഒരു ഏക്സ്ട്രാ ഓര്‍ഡിനറി ബൗളറാണെന്നും ഇത് ടീമിന് ഗുണം ചെയ്യുമെന്നും ശീശാന്തിന്റെ പ്രായം പരിഗണിക്കുന്നില്ലെന്നും കേരള ക്രിക്കറ്റ് അസോസിയേഷന് വ്യക്തമാക്കി.


