മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ക്ക് നല്ല പോഷക ഗുണമാണുള്ളത്. ചെറുപയര്‍, വന്‍പയര്‍, കടല പയര്‍ വര്‍ഗങ്ങള്‍ മുളപ്പിച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. അതില്‍ പ്രധാനമാണ് മുളപ്പിച്ച ചെറുപയര്‍. ആയുര്‍വ്വേദ പ്രകാരം ഒരു പിടി മുളപ്പിച്ച ചെറുപയര്‍ രാവിലെ കഴിച്ചാല്‍ അത് നമ്മുടെ എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് സ്ഥിരമായി കഴിക്കുന്നത് ജീവിത ശൈലി രോഗങ്ങളെയും മറ്റും പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
പ്രോട്ടീന്റെ കലവറയാണ് ചെറുപയര്‍. ചെറുപയര്‍ മുളപ്പിച്ച് രാവിലെ കഴിക്കുന്നത് നിങ്ങളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇത് ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി എച്ച് നില നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റി നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകള്‍ മുളപ്പിച്ച പയറില്‍ ഉണ്ട്. വാര്‍ധക്യത്തിന് കാരണമാകുന്ന ഡി.എന്‍.എകളുടെ നാശം തടയാന്‍ മുളപ്പിച്ച പയറിനു സാധിക്കുന്നു. ഇവയിലെ ആന്റി ഓക്സിന്റുകള്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ നാശം തടയാനും സഹായിക്കുന്നു.

