ചെങ്ങന്നൂരില്‍ ഷോക്കേറ്റ് രണ്ട്പേര് മരിച്ചു. ചെങ്ങന്നൂരിലെ ബുധനൂരില്‍ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. വീടിന് മുറ്റത്തെ മരച്ചില്ല ഒടിഞ്ഞുവീണ് പൊട്ടിയ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റാണ് ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചത്. കടമ്പൂര് പടനശ്ശേരിയില്‍ ഓമന, മരുമകള്‍ മഞ്ജു എന്നിവരാണ് മരിച്ചത്. ഷോക്കേറ്റ ഓമനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മഞ്ജുവിനും ഷോക്കേല്‍ക്കുകയായിരുന്നു.

