ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിന്റെ പടിഞ്ഞാറ് ഭാഗത്തെ ഗേറ്റ് വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തകര്‍ത്തു..ബസായ് ഘട്ടിലുള്ള സിദ്ധേശ്വര്‍ മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് താജ്മഹലിന്റെ പടിഞ്ഞാറേ കവാടമെന്നും ഇത് 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നുവെന്നും ആരോപിച്ചായിരുന്നു ആക്രമണം.
आगरा में ताजमहल गेट पर हिंदू संगठनों ने क्यों किया हंगामा- देखें VIDEO | YRAL | News Tak
आगरा में ताजमहल गेट पर हिंदू संगठनों ने क्यों किया हंगामा- देखें VIDEO | YRAL | News Tak
Posted by News Tak on Sunday, June 10, 2018
സ്റ്റീല്‍ കൊണ്ടുള്ള ഗേറ്റ് താജ്മഹലിന്റെ സംരക്ഷണ ചുമതലയുള്ള ആര്‍ക്കിയോളജി വകുപ്പാണ് സ്ഥാപിച്ചത്. സംഭവത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഒഫ് ഇന്ത്യ പൊലീസിന് പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം, സംഭവം നടക്കുമ്പോള്‍ പൊലീസുകാര്‍ നടപടിയെടുക്കാതെ മാറി നിന്നതായി ആരോപണമുണ്ട്.
എന്നാല്‍ താജ്മഹലിനെക്കാള് എത്രയോ കാലം മുമ്പ് തന്നെ ക്ഷേത്രം അവിടെയുണ്ടായിരുന്നുവെന്നും പല തവണ പ്രവേശന കവാടം പൊളിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും വി.എച്ച്.പി നേതാവ് രവി ദുബേ പറഞ്ഞു. എന്നാല്‍ അധികൃതര്‍ ഇക്കാര്യം ചെവിക്കൊള്ളാന്‍ തയ്യാറാകാത്തത് കൊണ്ടാണ് തങ്ങള്‍ പൊളിച്ചു നീക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


