ന്യൂഡല്‍ഹി: നിസാമുദീനില്‍ മതസമ്മേളനത്തിനെത്തിയ പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഡോ. സലീം പനി ബാധിച്ചു മരിച്ചു. റിട്ട. അധ്യാപകനാണ് ഇദ്ദേഹം.
നിസാമുദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശികളായ ഏഴ് പേരില്‍ ഒരാളാണ് സലീം. സൗദിയില്‍ നിന്നുമെത്തിയാണ് ഇയാള്‍ സമ്മേളനത്തില്‍ പങ്കെടുത്തത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനെ തുടര്‍ന്ന് മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുവരാന്‍ സാധിക്കാത്തതിനാല്‍ ഡല്‍ഹിയില്‍ തന്നെയാണ് സംസ്കരിച്ചത്. ഹൃദയസംബന്ധമായ രോഗമുള്ളയാളായിരുന്നു സലീം.

