തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലണ്ടനിലെ കാര്‍ഡിഫ് സര്‍വകലാശാലയില്‍ നേതൃത്വ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയവരും നിരീക്ഷണത്തില്‍. യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പലും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥയും 27 വിദ്യാര്‍ഥികളും ഐസലേഷനില്‍ പ്രവേശിച്ചു. കേരളത്തിലെ 66 ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളിലേയും ഒന്‍പത് യൂണിവേഴ്സിറ്റികളിലേയും യൂണിയന് ഭാരവാഹികളാണ് വിദേശ പരിശീലനത്തില്‍ പങ്കെടുക്കാന്പോയത്. തിരിച്ചെത്തിയ ഇവരെ പൊതുനിര്‍ദേശം പാലിച്ച് ഐസലേഷനില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൊറോണ: വിദേശ പരിശീലനത്തിനുപോയ വിദ്യാര്‍ഥികളും നിരീക്ഷണത്തില്‍
by രാഷ്ട്രദീപം
by രാഷ്ട്രദീപം

