മൂവാറ്റുപുഴ: എഐവൈഎഫ് അടൂപറമ്പ് യൂണിറ്റിന്റേയും നവയുഗം ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ സ്റ്റഡികിറ്റ് വിതരണവും അവാര്‍ഡ് ദാനവും മുന്‍ എംഎല്‍എ ബാബു പോള്‍ ഉല്‍ഘാടനം ചെയ്തു. സ്വാഗത സംഘം കണ്‍വീനര്‍ വി.എച്ച്. ഷബാബ് അദ്ധ്യക്ഷത വഹിച്ചു.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എം. ഹാരിസും, ആവോലി സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് എം. എം. മുഹമ്മദ് കുഞ്ഞും സമ്മാനിച്ചു. സ്റ്റഡികിറ്റ് വിതരണം ആവോലി പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ ബല്‍ക്കീസ് റഷീദ്, സിപിഐ ആവോലി ലോക്കല്‍ കമ്മറ്റി അംഗം സി. എ. അലി, സിപിഐ അടൂപറമ്പ് ബ്രാഞ്ച് സെക്രട്ടറി വി. എസ്. അനസ്, എഐവൈഎഫ് ജില്ലാ കമ്മറ്റി അംഗം കെ. ബി നിസാര്‍, എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട് കെ. ഇ ഷാജി, നവയുഗം പ്രസിഡണ്ട് ആഷിഖ് വി. എസ്., നവയുഗം സെക്രട്ടറി സനീഷ് ബഷീര്‍ തുടങ്ങിയവര്‍ നിര്‍വഹിച്ചു.നവയുഗം ക്ലബ്ബ് എക്സിക്യൂട്ടീവ് മെമ്പര്‍മാരായ സൈജല്‍ പാലിയത്ത്, കെ. ഇ റഫീഖ്, ടി. എം സുധീര്‍, ജവാസ് മുഹമ്മദ്, അന്‍ഫര്‍ ഖാന്, ബാസിത്ത് ബഷീര്‍, നിസാം സക്കീര്‍, മുഹമ്മദ് റാസി നവയുഗം ജോ:സെക്രട്ടറി സുഫിന് സുല്‍ഫി തുടങ്ങിയവര്‍ സംസാരിച്ചു

