ഗുരുവായൂര്‍: പൗരത്വ നിയമത്തിനെതിരെ നിലപാടെടുത്തതിന്റെ പേരില്‍ രാഹുല്‍ ഈശ്വറിനെ സസ്പെന്‍ഡ് ചെയ്ത് അയ്യപ്പധര്‍മസേന ട്രസ്റ്റി ബോര്‍ഡ്. ഭാരവാഹിത്വത്തില്‍ നിന്നാണ് സസ്പെന്‍ഡ് ചെയ്തത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ അഡ്വ. മനോരഞ്ജനെ അന്വേഷണ കമീഷനായി നിയമിച്ചു. സ്വാമി ഹരിനാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനിച്ചത്.
അയ്യപ്പധര്‍മസേനയുടെ അധ്യക്ഷനാണ് രാഹുല്‍ ഈശ്വര്‍. പൗരത്വ നിയമത്തിനെതിരേ മലപ്പുറത്ത് നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. പാകിസ്താനി ഹിന്ദുവിനേക്കാള്‍ വലുത് ഇന്ത്യന്‍ മുസ്ലിമാണെന്നും മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയിലെ ആശങ്ക കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കണമെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.


