ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഭീകരവാദിയാണെന്നു കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കര്‍. ഇക്കാര്യത്തില്‍ നിരവധി തെളിവുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേജരിവാള്‍ നിഷ്കളങ്കനായി അഭിനയിക്കുകയാണ്. അദ്ദേഹം ജനങ്ങളോടു ചോദിക്കുന്നതു താന്‍ ഭീകരവാദിയാണോ എന്നാണ്. അതെ എന്നാണ് ഉത്തരം. അദ്ദേഹം ഭീകരവാദിയാണ്. താനൊരു അരാജക വാദിയാണെന്ന് കേജരിവാള്‍ മുന്‍പു പറഞ്ഞിട്ടുണ്ട്. ഭീകരവാദിയും അരാജകവാദിയും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളില്ല – ജാവദേക്കര്‍ പറഞ്ഞു. ബിജെപി എംപി പര്‍വേഷ് വര്‍മയും കേജരിവാളിനെ ഭീകരവാദി എന്നു വിശേഷിപ്പിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടി മുസ്ലിം ലീഗിനു തുല്യമാണെന്നാണു മറ്റൊരു ബിജെപി നേതാവ് കപില്‍ മിശ്ര പറഞ്ഞത്.


