ദില്ലി: മുന്‍ ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന് പ്രസിഡന്റും സി.പി.ഐ നേതാവുമായ കനയ്യ കുമാര്‍ പൊലീസ് കസ്റ്റഡിയില്‍. ബിഹാറിലെ പടിഞ്ഞാറൻ ചമ്പാരനിൽ മഹാത്മാ ഗാന്ധിയുടെ ആശ്രമത്തിൽ വച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്. തന്റെ ട്വിറ്റർ പേജിലൂടെ കനയ്യകുമാർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പൊതുജനങ്ങളുടെ മധ്യേ വച്ച് നാടകീയ നീക്കങ്ങൾക്കൊടുവിലാണ് കനയ്യയെ പൊലീസ് കസ്റ്റഡിയിലെടുത്ത്.
സിഎഎ-എൻആർസി-എൻപിആർ എന്നിവയ്ക്ക് എതിരെ ഒരുമാസം നീണ്ടുനിൽക്കുന്ന ജൻ-ഗൺ-മൻ യാത്ര സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു കനയ്യ കുമാർ. നേരത്തേ പ്രഖ്യാപിച്ച മാർച്ചിൽ പങ്കെടുക്കുന്നതിന് നൂറുകണക്കിന് സിപിഐ പ്രവർത്തകരും മറ്റ് സംഘടനകളിൽ നിന്നുള്ളവരും എത്തുകയും ചെയ്തു.


